
ട്രിപ്പോളി ; അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 900 അഭയാര്‍ഥികളെയാണ് ലിബിയയുടെ തീരദേശസേന രക്ഷപ്പെടുത്തിയത്. പടിഞ്ഞാറന്‍ ലിബിയയിലെ സബ്രത തീരത്ത് അഭയാര്‍ഥികളെ കുത്തിനിറച്ച അഞ്ചു ബോട്ടുകളിലെ അഭയാര്‍ഥികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ലിബിയയുടെ തീരദേശസേന അറിയിച്ചു.
ആഫ്രിക്കൻ, അറബ് വംശജരും മൂന്നു ലിബിയൻ പൗരന്മാരുമാണ് ബോട്ടുകളിൽ ഉണ്ടായിരുന്നതെന്നും ഏറ്റവുമധികം ആളുകൾ കയറിയ തടി ബോട്ടിന് എന്‍ജിന്‍ പോലും ഇല്ലായിരുന്നെന്നും മറ്റൊരു ബോട്ട് ഇതിനെ കെട്ടിവലിച്ചു കൊണ്ടു പോവുകയായിരുന്നെന്നും തീരദേശസേന അധികൃതർ പറഞ്ഞു
Post Your Comments