കണ്ണൂർ: നൂറ്റാണ്ടുകളുടെ റംസാൻ ഓർമയിലാണ് അറക്കൽ രാജവംശ കാലഘട്ടത്തിൽ സ്ഥാപിച്ച കണ്ണൂരിലെ അറക്കൽ മണി. സമയം അറിയാൻ വാച്ചോ ക്ളോക്കോ മറ്റൊന്നും ഇല്ലായിരുന്ന കാലത്ത്, ഈ മണിയൊച്ച കേട്ടാണ് ജനങ്ങൾ സമയം അറിഞ്ഞിരുന്നത്.
രാജ പ്രൗഢി വിളിച്ചോതി കീഴ് വഴക്കങ്ങൾ തെറ്റിക്കാതെ നോമ്പുതുറയും നിസ്ക്കാര സമയവും അറിയിക്കാൻ ഈ മണി ഇന്നും മുഴങ്ങുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ടവർ മരിച്ചാൽ മാത്രം മൂന്ന് ദിവസം ഈ മണി അടിക്കാറില്ല.
ബിനിൽ കണ്ണൂർ
Post Your Comments