Latest NewsCinemaMollywoodMovie SongsEntertainment

നാല് മള്‍ട്ടിപ്ലക്‌സുകള്‍ക്ക് റംസാന്‍ റീലീസ് നല്‍കേണ്ടെന്ന് തീരുമാനം

മള്‍ട്ടിപ്ലക്‌സുകള്‍ക്ക് റംസാന്‍ റീലീസ് നല്‍കേണ്ടെന്ന് നിര്‍മാതാക്കളുടെ യോഗത്തില്‍ തീരുമാനം. തീയേറ്റര്‍ വിഹിതത്തെ കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് നാല് മള്‍ട്ടിപ്ലക്‌സുകള്‍ക്കാണ് റിലീസ് ചിത്രങ്ങള്‍ നല്‍കാത്തത്. സിനിപോളിസ്, പി.വി.ആര്‍, ഐനോക്‌സ്, ഇ.വി.എം ഗ്രൂപ്പുകള്‍ക്കാണ് സിനിമകള്‍ നല്‍കേണ്ടെന്ന തീരുമാനം. വിലക്കുകള്‍ ലംഘിച്ച് തീയേറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കിയ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബേസില്‍ ജോസഫിന്റെ ഗോദ ചോര്‍ന്നത് പെരുമ്പാവൂര്‍ ഇ.വി.എമ്മില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇനി മുതല്‍ ഈ തീയേറ്ററിന് സിനിമ നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.

ഫഹദ് ഫാസില്‍ നായകനാകുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റോള്‍മോഡല്‍, വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സിനിമാക്കാരന്‍ എന്നിവയാണ് റംസാന്‍ റിലീസിന് അണിയറയില്‍ പൂര്‍ത്തിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button