മൂന്നാര്‍ : ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ 22 സെന്റ് ഭൂമി ജൂലൈ ഒന്ന് വരെ ഒഴിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം. മൂന്നാര്‍ വില്ലേജ് ഓഫിസ് തുടങ്ങാന്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ സബ് കളക്ടര്‍ നല്‍കിയ ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
സ്വകാര്യ വ്യക്തി കൈയേറിയ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ‘ താത്കാലിക സ്റ്റേ’. ഈ നടപടിയില്‍ റവന്യൂ വകുപ്പ് കടുത്ത അതൃപ്തി അറിയിച്ചു. നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിവരുന്നത്. പെട്ടെന്ന് അത് നിര്‍ത്തി വയ്ക്കാന്‍ ആകില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.
Post Your Comments