നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു യോഗ. തിരക്കറിയ ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന മാനസ്സിക പിരിമുറുക്കങ്ങള്‍ക്കും വിരസതയ്ക്കുമൊക്കെ ഔഷധമായി യോഗ വര്‍ത്തിക്കുന്നു. യോഗ ശീലിക്കുമ്പോള്‍ മനസിനും ശരീരത്തിനും ഒരുപോലെ ഉന്‍മേഷം ലഭിക്കുന്നു. യോഗയുടെ മറ്റ് ടില ഗുണങ്ങളും അറിയാം…
* യോഗ സ്ഥിരമായി ചെയ്യുന്നത് ദഹന പ്രക്രിയയ്ക്ക് സഹായിക്കും.
* യോഗ നമ്മുടെ ശരീരത്തിലെ വിഷത്തെ പുറത്തുവിടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
* ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. കൂടാതെ മുഖക്കുരു, അകാല വാര്‍ദ്ധക്യം എന്നിങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് യോഗമൂലം പരിഹാരമുണ്ടാകുന്നു.
* യോഗ മാനസിക പിരുമുറുക്കം കുറയുന്നതിന് സഹായിക്കുന്നു.
* യോഗ മസിലിന് നല്ല അയവും നമ്മുടെ കരുത്ത്, സ്റ്റാമിന എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
* നിരന്തരം യോഗ ചെയ്യുന്നതു മൂലം ബ്ലഡ് പ്രഷര്‍ കുറയുന്നു.
* യോഗ ചെയുന്നതു നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറയുന്നതിന് സഹായിക്കുന്നു.
* ശ്വസനേന്ദ്രിയങ്ങളെ സംബദ്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.
* ദിവസവും യോഗ ചെയുന്നത് മനസിനെ നിയന്ത്രിക്കുന്നതിനു സഹായിക്കും
* യോഗ സ്വഭാവരൂപീകരണത്തിനും പ്രധാനപങ്ക് വഹിക്കുന്നു.
Post Your Comments