യോഗയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. അതുപോലെ തന്നെ യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ഉണ്ട്. പ്രധാനപ്പെട്ടതായ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ യോഗ ചെയ്യുന്നത് കൊണ്ട് യാതൊരു ഗുണവും ഇല്ലാത വരും. ഇനി പറയുന്ന കാര്യങ്ങള്‍ യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്.
* രാവിലെയും വൈകുന്നേരവും ആണ് യോഗ ചെയ്യുവാന്‍ തിരഞ്ഞടുക്കേണ്ടത്
* കുറച്ച് സമയം വിശ്രമിച്ചതിനു ശേഷമായിരിക്കണം യോഗ ആരംഭിക്കേണ്ടത്.
* യോഗ ചെയുവാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം ശാന്തവും പൊടിപടലങ്ങള്‍ ഇല്ലാത്തതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലവുമായിരിക്കണം.
* ആഹാരത്തിനു മുന്‍പ് വേണം യോഗ ചെയ്യേണ്ടത്. ആഹാരം കഴിച്ചതിനുശേഷം യോഗ ചെയ്യുവാന്‍ പാടില്ല.
* വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക, ചിട്ടയായ ഭക്ഷണ ശീലം ശീലിക്കുക.
* യോഗ ചെയ്യുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക ഇത്. നമ്മുടെ ശരീര ഭാഗങ്ങള്‍ സ്വതന്ത്രമായി ചലിപ്പിക്കാന്‍ സഹായിക്കും.
ഗര്‍ഭാവസ്ഥയിലും യോഗ ചെയ്യാവുന്നതാണ്.
Post Your Comments