CinemaLatest NewsMovie SongsBollywoodEntertainment

ഹോളിവുഡ് താരങ്ങളെ പോലും പിന്തള്ളി സോഷ്യല്‍ മീഡിയയിലെ താരമായി ബോളിവുഡ് താരസുന്ദരി

സമൂഹ മാധ്യമങ്ങളുടെ പ്രിയപ്പെട്ട താരമായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ഹോളിവുഡ് താരങ്ങളെ മലര്‍ത്തിയടിച്ചാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം കൈവരിച്ചത്.

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയവയിലെ കണക്കുകള്‍ക്കനുസരിച്ച് സോഷ്യല്‍ മീഡിയ അനലറ്റിക്‌സ് കമ്പനിയായ എംവി പിന്റക്‌സാണ് പട്ടിക പുറത്തുവിട്ടത്. ഫോളോവേഴ്‌സിന്റെയും സബ്‌സ്‌ക്രൈബേഴ്‌സിന്റെയും എണ്ണത്തിന് പുറമെ താരങ്ങളുടെ പേര് മെന്‍ഷന്‍ ചെയ്യുന്നതും വിലയിരുത്തിയുമാണ് പട്ടിക തയ്യാറാക്കുന്നത്. വണ്ടര്‍ വുമണ്‍ താരം ഗാല്‍ ഗോഡോട്ട്, ബേ വാച്ചിലെ പ്രിയങ്കയുടെ സഹതാരമായ ഡ്വയാന്‍ ജോണ്‍സണ്‍ എന്നിവരെയാണ് പിന്തള്ളിയാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയുടെ താരമായത്.

അമേരിക്കന്‍ ടെലവിഷന്‍ സീരീസായ ക്വാണ്ടിക്കോയില്‍ അഭിനയിച്ച് തുടങ്ങിയത് മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയായ പ്രിയങ്ക ഇപ്പോള്‍ ഹോളിവുഡിലും താരമാണ്. ഹോളിവുഡ് ചിത്രം ബേ വാച്ചില്‍ പ്രതിനായികയായിയുന്നു പ്രിയങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button