ബൊഗോട്ട: ഡോക്ടറുടെ മുകളിലേക്ക് നേഴ്സ് വീഴുകയും ഗുരുതരമായി പരിക്കേറ്റ ഡോക്ടർ സംഭവ സ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു.കൊളംബിയയിലെ കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം.ആറാം നിലയിൽനിന്ന് നഴ്സ് താഴെനിന്ന ഡോക്ടറുടെ തലയിലേക്കാണ് വീണത്. ഡോക്ടർ തൽക്ഷണം മരിച്ചു. എന്നാൽ നേഴ്‌സിന് എല്ലുകൾക്ക് ചെറിയ ഒടിവുകൾ മാത്രം സംഭവിച്ചു രക്ഷപെട്ടു.
നഴ്സ് മരിയ ഇസബെൽ ഗോണ്‍സാലസാണ് താഴേയ്ക്കു വീണത്. ഡെൽ വാലി യൂണിവേഴ്സിറ്റി ആശുപത്രിയിലെ വിദ്യാർഥി ഡോക്ടർ ഇസബെൽ മുനോസാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.നഴ്സ് കെട്ടിടത്തിനു മുകളിൽനിന്നു വീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments