ന്യൂഡൽഹി: ഇത്തവണത്തെ കാലവര്‍ഷം പതിവ് തെറ്റിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. സാധാരണയിലും വളരെ സമയമെടുത്തുമാത്രമെ ഇന്ത്യയുടെ മധ്യഭാഗത്ത് കാലാവർഷമെത്തുകയുള്ളു. ദക്ഷിണേന്ത്യയില്‍ നിന്ന് മധ്യ ഇന്ത്യയിലേക്കും അവിടെ നിന്ന് ഉത്തരേന്ത്യയിലേക്കുമാണ് സാദാരണഗതിയിൽ കാലവര്‍ഷം കടക്കുന്നത്. എന്നാൽ ഇത്തവണ മധ്യ ഇന്ത്യയില്‍ തങ്ങാതെ നേരിട്ട് ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തും. ഇതിനാൽ മധ്യഭാഗത്ത് മഴ കുറവായിരിക്കും.
ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്,ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ ജൂൺ 23ന് മഴയെത്തും എന്നാണ് പ്രതീക്ഷ.ആന്റി സൈക്ലോണ്‍ പ്രതിഭാസമാണ് മധ്യ ഇന്ത്യയിൽ മഴ കുറയാൻ കാരണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി ശാസ്ത്രജ്ഞനായിരുന്ന ജെ. ആര്‍ കുല്‍ക്കര്‍ണി വ്യക്തമാക്കി.
Post Your Comments