മൂന്നാർ:പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന വാദം ശരിയാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ സമരത്തിലെ സജീവ സാന്നിധ്യമായ യുവാവ് അറസ്റ്റിൽ.പെണ്‍കള്‍ ഒരുെമെയുടെ പാനലില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മനോജിനെയാണ് അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടതു തീവ്ര സംഘടന നേതാക്കളുമായുള്ള യുവാവിന്റെ ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് പോലീസ് നീരിക്ഷണത്തിലുണ്ടായിരുന്ന നിരവധി പേര്‍ മൂന്നാറിലെ പല നേതാക്കളുമായും ബന്ധപെടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയത് ഇവരാണെന്നാണ് രഹസ്യ വിവരം.
നീരിക്ഷണത്തിനൊടുവിലാണ് മനോജിനെ കരുതല്‍ അറസ്റ്റ് ചെയ്തത്.ഗവേഷണ വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നീ മേല്‍വിലാസത്തിലാണ് ഇടതു തീവ്ര സംഘടനാ നേതാക്കള്‍ മൂന്നാറിലെത്തുന്നതെന്നാണ് വിവരം. ഒരു വനിതാ നേതാവും ഇതില്‍ കണ്ണിയാണന്നു പോലീസിനു സൂചനയുണ്ട്.ഒരു ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്
Post Your Comments