CinemaMollywoodLatest NewsMovie SongsEntertainmentMovie Gossips

പുതിയ പാട്ടിലും വിവാദങ്ങൾ മാറാതെ ഗോപി സുന്ദര്‍

വിവാദങ്ങൾ എന്നും ഗോപി സുന്ദറിന്റെ കുടെയുള്ളതാണ്. പുതിയ പാട്ടുകൾ ഇറങ്ങുപ്പോൾ കോപ്പിയടി ആണ് എന്ന വിവാദം എന്നു ഗോപി സുന്ദറിന്റെ ഒപ്പം ഉള്ളതാണ്. അതിൽ ട്രോളര്‍മാരും കയറി പൊങ്കാല ഇടുന്നതും പതിവാണ്. ഗോപി സുന്ദറിന്റെ പുതിയ സിനിമയിലും ഇതേ വിവാദം പിടികൂടിയിരിക്കുകയാണിപ്പോൾ. ഫഹദ് ഫാസില്‍ നായകനാകുന്ന റോള്‍മോഡല്‍സിലെ തേപ്പ് ഗാനവും കോപ്പിയടി ആണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. യൂടൂബിൽ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഗോപി സുന്ദറിന്റെ പുതിയ പാട്ട്. തുടക്കത്തിൽ തന്നെ നെഗറ്റിവ് കമന്റുകളാണ് വന്നിരിക്കുന്നത്.

ഇതിനെതിരെ ഇപ്പോൾ ഗോപി സുന്ദർ തന്നെ ഇപ്പോൾ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പരിചരണം പുതിയതാണ്. പുതിയ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സമയമെടുക്കും. പുതിയ ശൈലിയിലാണ് ഗാനം ചിട്ടപ്പെടുത്തിയത് എന്ന് ഗോപി സുന്ദർ പറഞ്ഞു.

പ്രിയദര്‍ശന്‍ ചിത്രമായ കാക്കകുയിലിലെ ഗാനത്തിന്റെ ആദ്യ ഭാഗം വിദഗ്ദമായി കോപ്പിയടിച്ച് അതേ ശൈലിയാണ് ഗോപി സുന്ദര്‍ തേച്ചില്ലേ പാട്ടും ഉണ്ടാക്കിയത് എന്നാണ് ആരോപണം. ഇതിനു തെളിവുകളായിട്ട് രണ്ടു പട്ടും കൂട്ടിച്ചേർത്ത് വീഡിയോയും യൂടൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്തായാലും യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഗോപിയുടെ കോപ്പിയടി ഗാനം. അഞ്ചു ലക്ഷത്തോളം പേരാണ് ആ ഗാനം യൂട്യൂബിൽ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button