ഉദയ്പുര്‍ : യുവാവിന്റെ ശരീരത്തില്‍ നിന്ന് പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്തു. ഉദയ്പുരിലാണ് 22 വയസ്സുള്ള യുവാവിന് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടന്നത്. പെര്‍സിസ്റ്റന്റ് മ്യുള്ളെറിയന്‍ ഡക്റ്റ് സിന്‍ഡ്രോം എന്നാണ് രോഗത്തിന്റെ പേര്. ലൈംഗിക വളര്‍ച്ചയെ ബാധിക്കുന്ന ജനിത രോഗമാണിത്. ഇത്തരം രോഗികള്‍ക്ക് ക്രോമോസോം ഘടനയും ബാഹ്യ ലൈംഗികാവയങ്ങളും പുരുഷന്‍മാരുടേതായിരിക്കുമെങ്കിലും പ്രത്യുത്പാദന അവയവങ്ങള്‍ സ്ത്രീകളുടേതായിരിക്കും.
പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ലൈംഗിക അവയവങ്ങളുടെ ചികിത്സയ്ക്കായാണ് യുവാവ് ആദ്യം ഡോക്ടര്‍മാരെ സമീപിച്ചത്. ചികിത്സയ്ക്കിടെയാണ് യുവാവിന്റെ ഉദരത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പ്രത്യുത്പാദന അവയവങ്ങള്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള 400 കേസുകളേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് ചികിത്സിച്ച ഡോക്ടര്‍ ശില്‍പ ഗോയല്‍ പറഞ്ഞു. ഗര്‍ഭപാത്രം ഒരു പുരുഷന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments