
തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും പനി മരണം .ഡെങ്കി പനി ബാധയേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിസാര്‍ (24) ആണ് മരിച്ചത്. കാട്ടാക്കട പന്നിയോട് രമേശ് (38 )മരിച്ച മറ്റൊരാൾ.ഇരുവരും മരിച്ചത് ഡെങ്കിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ പനി മരണം 106 ആയി. കോട്ടയത്തും ഒരു പനി മരണം ഇന്ന് ഉണ്ടായി. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻഷുറൻസ് സെയിൽസ് മാനേജർ ആയിരുന്ന രമേശ് നവ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
Post Your Comments