NewsIndia

ആധാർ കാർഡ് സെൽഫ് അറ്റസ്‌റ്റ് ചെയ്ത് കൊടുക്കുമ്പോൾ പതിയിരിക്കുന്ന അപകടം തിരിച്ചറിയുക; എങ്ങനെ ഒഴിവാക്കാം

ആധാർ കാർഡുകളും മറ്റ് സർട്ടിഫിക്കറ്റുകളും സെൽഫ് അറ്റസ്റ്റ് ചെയ്‌ത്‌ കൊടുക്കുന്നവർക്ക് മുന്നറിയിപ്പ്. സുപ്രീം കോടതിയിലെ വക്കീലായ റാം അവതാർ ശർമ്മ ആണ് പൊതുജനത്തിന് ഗുണകരമാകുന്ന ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് ആവശ്യങ്ങൾക്കും ലോണുകൾക്കും പുതിയ സിം കാർഡ് എടുക്കുന്നതിനും ആധാർ, ലൈസൻസ്, പാൻ കാർഡ് മുതലായവ നമ്മൾ സെൽഫ് അറ്റസ്റ്റ് ചെയ്‌ത്‌ നൽകേണ്ടതായി വരും.

എന്നാൽ നമ്മൾ അറ്റസ്റ്റ് ചെയ്‌ത്‌ നൽകിയ സർട്ടിഫിക്കറ്റുകൾ ഭീകരരുടെയും മറ്റും കൈവശം ലഭിച്ചാൽ അവർക്കത് സിം എടുക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും. അതുമൂലം ഭീകരരുമായുള്ള ബന്ധം വരെ ആരോപിക്കപ്പെട്ട് സർട്ടിഫിക്കറ്റിന്റെ ഉടമസ്ഥർ അറസ്റ്റിലായേക്കാം.ഇത് തടയാനായി നൽകുന്ന സർട്ടിഫിക്കറ്റുകളിൽ തീയ്യതിയും എന്തിന് വേണ്ടിയാണോ നൽകുന്നത്, ആ ആവശ്യവും ഉറപ്പായി രേഖപ്പെടുത്തണം. ഒപ്പ്, തീയതി, ആവശ്യം എന്നീ ക്രമത്തിലാണ് രേഖപ്പെടുത്തേണ്ടത്. ഇത്തരത്തിൽ തീയതിയും മറ്റും  എഴുതി നൽകുന്ന ഡോക്യൂമെന്റുകൾ പിന്നീട് മറ്റൊരു ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകില്ല. അതിനാൽ ഈ നിർദേശം പാലിക്കണമെന്നും മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button