ന്യൂഡൽഹി : ഉപഭോക്താക്കൾക്ക് 444 രൂപയ്ക്ക് ദിവസം നാലുജിബി സൗജന്യ ഡേറ്റ നൽകുന്ന ഓഫറുമായി ബിഎസ്എൻഎൽ. ബിഎസ്എന്‍എല്‍ ചൗക്ക 444 എന്ന ഈ പുതിയ ഓഫറിന്റെ വാലിഡിറ്റി 90 ദിവസമാണ്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായാണ് ഓഫര്‍. ഈ ഓഫറിനായി കേരളത്തില്‍ നിലവിലുള്ള 444 രൂപയുടെ ഓഫര്‍ പുനഃക്രമീകരിക്കും.
അതേസമയം, മറ്റു ചില പ്ലാനുകളിലും ബിഎസ്എൻഎൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന 333 രൂപയുടെ ഓഫറിന്റെ കാലാവധി 90 ല്‍നിന്ന് 60 ആക്കി കുറച്ചിട്ടുണ്ട്. കൂടാതെ കൂടാതെ 179 രൂപയ്ക്കു 23,800 സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments