ചെന്നൈ: വിദ്യാര്‍ഥികളുടെ കല്ലേറില്‍ പ്രിന്‍സിപ്പലിന് ഗുരുതര പരിക്ക്. ചെന്നൈ പച്ചൈയപ്പ കോളേജ് പ്രിന്‍സിപ്പല്‍ കല്ലരാജിനാണ് വിദ്യാര്‍ഥികളുടെ കല്ലേറില്‍ പരിക്കേറ്റത്. കോളേജിനു മുന്നിലെ ദേശീയപാതയില്‍ ചില വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പോലീസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പ്രിൻസിപ്പലിനും ഏറുകൊള്ളുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പല്‍ കല്ലരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിന്‍സിപ്പലിന്റെ കാറും തകർന്നു. സംഭവത്തെ തുടര്‍ന്ന് 36 വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments