അബുദാബി : മുഷ് രിഫിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പള്ളിക്ക് പുനര്‍നാമകരണം-മറിയം, ഉമ്മു ഈസ(മേരി, ദ് മദര്‍ ഓഫ് ജീസസ്) എന്നാണ് പുതിയ പേര്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുനര്‍നാമകരണത്തിന് ഉത്തരവിട്ടത്.
വ്യത്യസ്ത മതവിശ്വാസികളുടെ ഇടയില്‍ മനുഷ്യത്വത്തിലൂടെ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പുതിയ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. യുഎഇ പിന്തുടരുന്ന സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തിളക്കമാര്‍ന്ന ഉദാഹരണവും മനോഹരമായ ചിത്രവുമാണ് ഇതെന്ന് വിശേഷിപ്പിച്ച സഹിഷ്ണുതാ സഹമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ ഖാസിമി, ഇതിന് വഴിയൊരുക്കിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ അഭിനന്ദിച്ചു.
ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് ചെയര്‍ മാന്‍ മുഹമ്മദ് മത്തര്‍ അല്‍ കഅബിയും ഷെയ്കഅ മുഹമ്മദിനെ അഭിനന്ദിച്ചു. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാലം മുതല്‍ യുഎഇ സഹിഷ്ണുത, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
യുഎഇയില്‍ ജീവിക്കുന്നവരുടെ സാഹോദര്യമാണ് ഇത് വെളിവാക്കുന്നത്. യുഎഇയില്‍ ജീവക്കുന്ന 200 ലേറെ രാജ്യക്കാരോടുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സമാന മനോഭാവത്തിന് ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിന് തൊട്ടടുത്താണ് മേരി, ദി മദര്‍ ഓഫ് ജീസസ് പള്ളി സ്ഥിതി ചെയ്യുന്നത്. പുനര്‍നാമകരണത്തെ യുഎഇയിലെ ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഏറെ ആഹ്‌ളാദത്തോടെയാണ് സ്വീകരിച്ചത്.
Post Your Comments