തിരുവനന്തപുരം.
വർക്കല: വർക്കല കണ്വാശ്രമത്തിനു സമീപം പ്രവർത്തിക്കുന്ന അറവുശാലക്കു സമീപം സംഘർഷം. മൂന്നു പേർക്ക് പരിക്കേറ്റു , ഒരാൾക്കു തലയ്ക്കു അടിയേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറച്ചു ദിവസങ്ങളായി പ്രദേശത്തു സംഘർഷ സാധ്യത നിലനിൽക്കുകയായിരുന്നു. അറവു മാലിന്യങ്ങൾ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ വലിച്ചെറിയുന്നത് സമീപ വാസികൾക്കു തീരാ ദുരിതമായതോടെയാണ് നടപടി ആവശ്യപ്പെട്ട് സമീപ വാസികൾ പ്രക്ഷോഭത്തിനും തുടക്കം കുറിച്ചത് . എന്നാൽ ഇന്ന് ഇതവഗണിച്ചു കൊണ്ട് അവിടെ എത്തിയ അറവു ശാലയിലെ ജോലിക്കാരും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്.
പോലീസ് സ്റ്റേഷനിൽ എംഎൽഎ ജോയ് യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഉടൻ പ്രശ്ന പരിഹാരം ഉണ്ടാകും എന്നറിയിച്ചു. “പുതിയ അറവുശാല ഉടന് പണികഴിപ്പിക്കും, മാലിന്യങ്ങളൾ ഉടനെ നീക്കുമെന്നും , തൽക്കാലം അവിടെ അറവു ശാല പ്രവർത്തിക്കില്ലെന്നും മുനിസിപ്പൽ ചെയർപേഴ്സണും,വൈസ് ചെയർപേഴ്സണും, ഹെൽത്ത് ഇൻസ്‌പെക്റ്ററും നാട്ടുകാർക്ക് ഉറപ്പു നൽകി.
സുജിൻ വർക്കല
Post Your Comments