GeneralYoga

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സർവരോഗ സംഹാരിയാണ് യോഗ. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും സ്വഭാവ രൂപീകരണത്തിനും ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും യോഗ സഹായിക്കും. എന്നാൽ യോഗാഭ്യാസം ആരംഭിക്കുന്നതിനു മുൻപു ചില തയാറെടുപ്പുകൾ ആവശ്യമാണ്. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം എന്നതാണ് അവയിൽ പ്രധാനം.

വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലത്തായിരിക്കണം യോഗ ചെയ്യുന്നത്. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം.കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ യോഗ ചെയ്തതിന് ശേഷം അര മണിക്കൂർ കഴിഞ്ഞ് കുളിക്കാം. അതുപോലെ തന്നെ ഭക്ഷണം കഴിഞ്ഞ് ഉടനെയും യോഗ ചെയ്യരുത്.

യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. മനോ നിയന്ത്രത്തോടെ വേണം യോഗ ആരംഭിക്കാൻ. ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ ഉണ്ടാകാറുണ്ട്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button