വാഷിങ്ടന്‍ : മുന്‍പ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തെ പിന്നോട്ടടിച്ച് പുതിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്യൂബയ്‌ക്കെതിരെ നിലപാടു കടുപ്പിക്കുമെന്നു സൂചന. കഴിഞ്ഞ ദിവസം ക്യൂബയെക്കുറിച്ചു സംസാരിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ഇരുണ്ടവശത്തിനാണ് ഏറെ പ്രാധാന്യം കൊടുത്തത്.
മനുഷ്യാവകാശത്തിനു ക്യൂബ പ്രാധാന്യം നല്‍കുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ജയിലിലടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ വെള്ളിയാഴ്ച ട്രംപ് പുതിയ നയം പ്രഖ്യാപിക്കും. ക്യൂബയില്‍ നിന്നു യുഎസിലേക്കു കുടിയേറിയ കമ്യൂണിസ്റ്റ് വിരുദ്ധസംഘം തിരഞ്ഞെടുപ്പില്‍ ട്രംപിനെയാണു പിന്തുണച്ചത്.
ട്രംപിന്റെ പുതിയ നിലപാടിനെക്കുറിച്ചുള്ള സൂചനയായി രാഷ്ട്രീയ വൃത്തങ്ങള്‍ ഈ വിമര്‍ശനങ്ങളെ കാണുന്നു. യുഎസ് സഞ്ചാരികള്‍ ക്യൂബയില്‍ പോകുന്നതിനു വീണ്ടും നിയന്ത്രണം കൊണ്ടുവരിക, ക്യൂബന്‍ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുമായി യുഎസ് സ്ഥാപനങ്ങള്‍ സഹകരിക്കുന്നതിനു വിലക്കുകൊണ്ടുവരിക തുടങ്ങിയവയാണു ട്രംപിന്റെ മനസ്സിലുള്ളതെന്നു കരുതുന്നു.
Post Your Comments