
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു. തെക്കൻ കാഷ്മീരിലെ കുൽഗാമിലായിരുന്നു സംഭവം. ബൊഗുൽദ് സ്വദേശിയായ ഷാബിർ അഹമ്മദാണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്തുവച്ചാണ് ഷാബിറിന് വെടിയേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments