തിരുവനന്തപുരം : അരി, പഞ്ചസാര എന്നിവയിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ രൂപീകരിച്ച് 24 വരെ പരിശോധന നടത്തും.
ബുധനാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ, ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 17,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. 73 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
അരി ഉല്പാദക കേന്ദ്രങ്ങൾ, സംഭരണ കേന്ദ്രങ്ങൾ, മൊത്ത വിതരണക്കാർ, പായ്ക്കിംഗ് കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പൊതു വിപണികളിലും പരിശോധന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഡോ. നവ്ജോത് ഖോസ ഉത്തരവിട്ടു.
Post Your Comments