Latest NewsBusiness

വീട് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

 

 

ന്യൂഡല്‍ഹി : വീട് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ ചരക്ക് സേവന നികുതി ജൂലൈ 1 മുതല്‍ നിലവില്‍ വരും. വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് ജൂലൈ 1 മുതല്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് മാറുന്ന നികുതി ഗുണം ചെയ്യും. 4.5% സേവന നികുതിയ്ക്ക് പകരമായി 12% ഏര്‍പ്പെടുത്തും. ഇതുമൂലം പരോക്ഷ നികുതികള്‍ ഒഴിവായിക്കിട്ടും. 30 ലക്ഷത്തില്‍ കുറവുള്ള വീടുകള്‍ക്കാണ് പുതിയ നികുതി ഇളവ് ബാധകമാകുക. പക്ഷേ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇത് വന്‍ തോതില്‍ ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

 

മിക്കവാറും സംസ്ഥാനങ്ങളില്‍ വാറ്റും വില്‍പ്പന നികുതിയും വിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. പക്ഷേ വില്‍പ്പന വില നല്‍കുമ്പോള്‍ ഇതുകൂടി ചേര്‍ത്തു നല്‍കണമെന്നുമാത്രം. 12% നികുതി എന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും, അടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതും, നിര്‍മാണം അടുത്തിടെ കഴിഞ്ഞതുമായ ഫ്ളാറ്റുകള്‍ക്ക് പുതിയ നികുതി ഇളവ് ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button