ബീജിംഗ്•ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ സര്‍വീസ് നടത്തിയത് നടപടിയുമായി ചൈനീസ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അടുത്ത ആറുമാസത്തേക്ക് ചൈനയിലേക്ക് പുതിയ റൂട്ടുകള്‍ തുടങ്ങിയതില്‍ നിന്ന് എമിറേറ്റ്സിന് വിലക്കേര്‍പ്പെടുത്തിയത്തിന് പുറമേ 4300 ഡോളര്‍ പിഴയും ചൈനീസ് അധികൃതര്‍ ചുമത്തിയിട്ടുണ്ട്.
ഏപ്രില്‍ 17 ന് ഒരു എമിറേറ്റ്സ് വിമാനം തെറ്റായ ഉയരത്തില്‍ പറത്തിയതും, മേയ് 18 ന് ഒരു എമിറേറ്റ്സ് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടമായതുമാണ് നടപടിയ്ക്ക് കാരണമെന്ന് ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസട്രേഷന്‍ അറിയിച്ചു. ചൈനയുടെ ഷിന്‍ജിയാങ് പ്രവശ്യയിലെ ഉറുംഖ്വി നഗരത്തിന് മുകളില്‍ കൂടി പറക്കുകയായിരുന്നു ഇരു വിമാനങ്ങളും ഈ സമയം. സംഭവത്തോട് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments