Latest NewsIndia

ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ : ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. എല്ലാ കോഴ്‌സുകളിലും ഓരോ സീറ്റ് വീതം ഭിന്നലിംഗക്കാര്‍ക്കാര്‍ക്കായി മാറ്റി വയ്ക്കുമെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാറിന്റെ ഈ തീരുമാനത്തെ ആക്ടിവിസ്റ്റും സഹോദരി ഫൗണ്ടേഷന്‍ സ്ഥാപകയുമായ കല്‍ക്കി സുബ്രമണ്യം അഭിനന്ദിച്ചു.

മനോമണിയന്‍ സുന്ദരാനഗര്‍ യൂണിവേഴ്‌സിറ്റിയിലാണ് ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നത്. ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ പുതിയ നിയമം നടപ്പാക്കും. ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റിയാണ് മനോമണിയന്‍ സുന്ദരാനഗര്‍ യൂണിവേഴ്‌സിറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button