കൊല്ലം: അന്യസംസ്ഥാനങ്ങളിൽ മാത്രം കേട്ടു കേഴ്വിയുള്ള ആസിഡ് ആക്രമണം കൊല്ലത്തും. പുനലൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. പിറവന്തൂര്‍ സ്വദേശിനി ധന്യ കൃഷ്ണനെതിരെ ഭർത്താവ് ബിനുകുമാറാണ് ആസിഡ് ആക്രമണം നടത്തിയത്.സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആസിഡ് ആക്രമണത്തിന് കാരണം എന്നാണു പറയുന്നത്. ഒരു മരക്കഷ്ണം കൊണ്ട് ധന്യയെ മര്ദ്ദിച്ചവശയാക്കിയിട്ടായിരുന്നു ബിനു കുമാറിന്റെ ആസിഡ് ആക്രമണം.
ബിനു കുമാർ ഒളിവിലാണ്. ചെങ്ങന്നൂർ സ്വദേശിയാണ് ബിനുകുമാര്‍.ഇയാളുടെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണം. സ്ത്രീധനത്തിന്റെ പേരില്‍ ബിനുകുമാര്‍ ധന്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും അയല്‍വാസികളും പറയുന്നത്.കൈ തട്ടിമാറ്റിയതിനാല്‍ ആസിഡ് മുഖത്തു വീഴുന്നതിനു പകരം ദേഹത്തു വീണ് പൊള്ളലേല്‍ക്കുകയായിരുന്നു.പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭർത്താവിന്റെ ബന്ധുക്കളാരും തയ്യാറായില്ലെന്നും ആരോപണമുണ്ട്.
Post Your Comments