വളപുരം:മഴ തുടങ്ങിയാൽ റോഡ് തോടായി മാറുന്ന വളപുരം ആന്തുരകടവ് റോഡിന്റെ ദയനീയത ഒരു നാടിന്റെ തീരാ ശാപം. വിദ്യാത്ഥികളും രക്ഷിതാക്കളുമായി ദിവസേന അഞ്ഞൂറോളം പേർ കാൽനടയായി മാത്രം യാത്ര ചെയ്യുന്ന റോഡാണിത്. റോഡിൻസൈഡിലൂടെ അഴുക്ക് ചാലില്ലാത്തതാണ് റോഡ് തോടായി മാറുന്നതിനുള്ള പ്രധാന കാരണം. വെള്ളം കെട്ടി നിൽക്കുന്നതിനാൽ വിദ്യാർഥികൾ സ്കൂളിലേക്കും പോവാൻ മടിക്കുന്നു. രക്ഷിതാകൾ വളരെയേറെ ഭയപ്പാടോടെയാണ് കുട്ടികളെ വിദ്യാലയത്തിലേക്ക് പറഞ്ഞ് വിടുന്നതും. വളപുരം – പാലോളി കുളമ്പ് പാലം നിർമാണം കഴിയുന്നതോടെ ആന്തുര കടവ് റോഡും പുനർ നിർമാണം നടത്തുമെന്നാണ് നാട്ടുകാർക്കാശ്വാസം നൽകുന്നത്. ഇതിന് ഇനിയും കാലതാമസം വരുമെന്നിരിക്കെ എത്രയും വേഗത്തിൽ ആന്തുരകടവ് റോഡിന് അഴുക്ക്ചാൽ നിർമാണം നടത്തി ഇപ്പോഴത്തെ ശോചനീയാവസ്ഥ മാറ്റണമെന്നാണ് വിദ്യാർ ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Post Your Comments