Latest NewsNewsInternational

ശത്രുവിനെ നേരിടാൻ അമേരിക്കയുടെ ഹൈടെക് ആയുധം വരുന്നു

യു.എസ്: ശത്രുവിനെ നേരിടാൻ അമേരിക്കയുടെ ഹൈടെക് ആയുധം വരുന്നു. യുദ്ധമേഖലകളില്‍ ശത്രുക്കളുടെ ടാങ്കുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാൻ ശേഷിയുള്ള സൈബര്‍ ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യം വിജയകരമായി പരീക്ഷിച്ചുവെന്ന് റിപ്പോർട്ട്. ടാങ്കുകള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണം കാലിഫോര്‍ണിയയിലെ ആര്‍മി നാഷണല്‍ സെന്ററില്‍ നടന്ന സൈനികാഭ്യാസത്തിനിടെയാണ് വിജയകരമായി നടത്തിയത്. ടാങ്കുകളുടെ റേഡിയോ, വയര്‍ലെസ് വാര്‍ത്താവിനിമയ സംവിധാനങ്ങളെ നശിപ്പിക്കുകയായിരുന്നു.

ശത്രുരാജ്യങ്ങളുടെ ടാങ്കുകളുടെ കമ്യൂണിക്കേഷന്‍ സിഗ്നലുകളെ താറുമാറാക്കുകയോ തെറ്റായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്താണ് സൈബര്‍ ആക്രമണങ്ങള്‍ നടക്കുക. ടാങ്കുകള്‍ക്ക് പുറമേ സാധാരണക്കാരുടെ ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഘലയില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തുന്നത് അടക്കമുള്ളവയും സൈനികാഭ്യാസത്തിനിടെ പരീക്ഷിക്കപ്പെട്ടു. ടാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനൊപ്പം ശത്രുമേഖലയില്‍ മൊത്തത്തില്‍ ആശങ്കവിതയ്ക്കുന്നതില്‍ സൈബര്‍ ആയുധങ്ങള്‍ക്കുള്ള ശേഷി വിജയകരമായി പരീക്ഷിച്ചുവെന്ന് ക്യാപ്റ്റന്‍ ജോര്‍ജ് പുര്‍യാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button