ദുബായ് : ദുബായില്‍ വൈദ്യുതി, ജല കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ജൂലൈ മുതല്‍ പുതിയ നിയമം. ഇനി മുതല്‍ പുതിയ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് സാക്ഷ്യപ്പെടുത്തിയ വാടകക്കരാറുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ജൂലൈ ഒന്നു മുതല്‍ പുതിയ നിയമം നിലവില്‍ വരും. പുതിയ വൈദ്യുതി, ജല കണക് ഷനുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് സാക്ഷ്യപ്പെടുത്തിയ വാടകക്കരാറുകള്‍ നിര്‍ബന്ധമാക്കുന്നത്.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഉപഭോക്താവിന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് സന്ദേശം ലഭിക്കും. പുതിയ കണക്ഷന്റെ നമ്പറും മറ്റു വിശദാംശങ്ങളും ഈ സന്ദേശത്തിലുണ്ടാകും. പുതിയ കണക് ഷനുകള്‍ ലഭിക്കുന്നതിനുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കുന്നതിനുള്ള ലിങ്കും ഈ മെസേജിനൊപ്പം ലഭിക്കും.
ഈ ലിങ്ക് ഉപയോഗിച്ചോ, ദീവ വെബ്‌സൈറ്റ് വഴിയോ, സ്മാര്‍ട് ആപ്പ് വഴിയോ ഉപഭോക്താവിന് സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കാം. പണമടച്ച് 24 മണിക്കൂറിനകം തന്നെ ഉപഭോക്താവിന് കണക്ഷന്‍ ലഭിക്കും. ദീവയെയും ഡിഎല്‍ഡിയെയും പരസ്പരം ബന്ധിപ്പിച്ചാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ഇതുവഴി ദീവ ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താവിന് വൈദ്യുതി, ജല കണക് ഷനുകള്‍ ലഭിക്കും. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റിന്റം അംഗീകാരമുള്ള എണ്ണൂറോളം റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ വഴി വാടകക്കരാര്‍ സാക്ഷ്യപ്പെടുത്താനാകും
Post Your Comments