Latest NewsCinemaMollywoodMovie SongsEntertainment

തനിക്കിഷ്ടപെട്ട മലയാളത്തിലെ യുവ താരത്തെക്കുറിച്ച് രജനീകാന്ത്

 

യുവതാരം ദുൽഖർ സൽമാന്റെ അഭിനയ മികവിനെ പ്രശംസിച്ചു തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ദുൽഖർ സൽമാനോടുള്ള ഇഷ്ടം വ്യക്തമാക്കിയത്. താരത്തിന്റെ അഭിനയ ശൈലി ഇഷ്ടമായെന്നു പറഞ്ഞ രജനി മമ്മൂട്ടിയോടുള്ള തന്റെ അടുപ്പം വെളിപ്പെടുത്താനും മറന്നില്ല. മുൻപ് ദുൽഖർ സൽമാന്റെ അഭിനയ മികവിനെ വാനോളം പ്രശംസിച്ചു പ്രശസ്‌ത സംവിധായകൻ മണിരത്‌നം രംഗത്തെത്തിയിരുന്നു.

സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ മലയാള സിനിമയിലെത്തിയ ദുൽഖർ അരങ്ങു തകർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 2012 ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോയിലൂടെ അഭിനയ രംഗത്തെത്തിയ ദുൽഖറിനു മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. തുടർന്ന് ഓക്കേ കൺമണി , വായ് മൂടി പേസുവോം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ കഴിഞ്ഞു.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ അടുത്ത ചിത്രം ലാല്‍ ജോസിന്റെ ഭയങ്കര കാമുകനാണ്. മഹാനദി എന്ന ദ്വിഭാഷ ചിത്രത്തിലൂടെ ഈ വര്‍ഷം തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button