Latest NewsNewsIndia

കനത്ത മഴയും മണ്ണിടിച്ചിലും; സൈനികർ ഉൾപ്പെടെ നൂറിലേറെ മരണം

ധാക്ക: ബംഗ്ലാദേശിൽ കനത്തെ മഴയെത്തുടർന്നു തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി മരണം. ഇന്ത്യൻ അതിർത്തിയോടു ചേർന്ന കുന്നിൻപ്രദേശത്തെ ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. 105 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ സൈനികരുമുണ്ട്.

76 പേർ രംഗമതി ജില്ലയിൽ മാത്രം മരിച്ചു. ഇവിടെയുള്ള പ്രധാന റോഡിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് നാലു സൈനികർ കൊല്ലപ്പെട്ടത്. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടപ്പുണ്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

മരിച്ചവരിൽ കൂടുതലും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയും ചുമരുകൾ ഇടിഞ്ഞുവീണും നിരവധിപേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button