തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 17 നു കൊച്ചിയിൽ ചർച്ച നടത്തും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് വരുമ്പോൾ തിരികെ മടങ്ങുന്നതിനു മുമ്പായി നാവികസേനാ വിമാനത്താവളത്തിൽ വെച്ച് മന്ത്രിസഭയുമായി അരമണിക്കൂർ കൂടിക്കാഴ്ചയ്‌ക്കു പ്രധാനമന്തിയുടെ ഓഫിസ് സമയം അനുവദിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ ഒരു മണിയോടെ എത്തുമ്പോഴാണ് കൂടിക്കാഴ്ച.. രാവിലെ 10.30 നു കൊച്ചിയിൽ എത്തുന്ന മോദി 11നു മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന 12.15 നു സെന്റ് തെരേസാസ് കോളജിൽ പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ വായനവാരാഘോഷപരിപാടിയിൽ പങ്കെടുക്കും.
Post Your Comments