ന്യൂഡൽഹി: ദിവസേന ഇന്ധനവില പുതുക്കി നിശ്ചയിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നടത്താനിരുന്ന സമരം പമ്പുടമകൾ പിൻവലിച്ചു.പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. അർദ്ധരാത്രി 12 മുതൽ വില വർദ്ധന നിലവിൽ വരുന്നത് പ്രശ്‌നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടത്താൻ ഉദ്ദേശിച്ചിരുന്നത്.
എന്നാൽ ചർച്ചയിൽ പമ്പുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിക്കുന്നത്.
വില പരിഷ്കരണം നടപ്പിലാക്കാനുള്ള പുതിയ സമയക്രമം പമ്പുടമകൾ അംഗീകരിച്ചതായും, വെള്ളിയാഴ്ച മുതൽ തന്നെ പ്രതിദിനം ഇന്ധനവില പരിഷ്കരിക്കുന്ന പദ്ധതി ആരംഭിക്കുമെന്നും മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
Post Your Comments