ന്യൂഡല്‍ഹി : ഒരു മൊബൈല്‍ഫോണ്‍ മോഷണം എത്തിച്ചേര്‍ന്നത് 80 ലക്ഷം രൂപയുടെ ബ്ലാക്ക്മെയിലിങ്ങില്‍. ഗുഡ്ഗാവില്‍ ഐടി ഉദ്യോഗസ്ഥനായ യുവാവ് പരാതിയുമായി പോലീസില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ ഒഴിവുകാലം ആഘോഷിക്കാന്‍ പോയ സമയത്ത് ഹോട്ടലില്‍ വച്ചാണ് ഇയാളുടെ ഫോണ്‍ കാണാതാകുന്നത്. മാസങ്ങള്‍ക്കു ശേഷം അജ്ഞാതനായ ഒരാളുടെ ഫോണ്‍ വന്നു. നിങ്ങളുടെ ഫോണിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിയുമായി. പകരം ആവശ്യപ്പെട്ടത് 80 ലക്ഷം രൂപയും.
ആദ്യം ഈ ഭീഷണി അവഗണിച്ചുവെങ്കിലും പിന്നാലെ ഇമെയിലും സമൂഹമാധ്യമ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ കാര്യം തമാശയല്ല എന്ന് മനസിലായി.
തിങ്കളാഴ്ചയാണ് ഗുഡ്ഗാവ് പോലീസില്‍ ഇയാള്‍ പരാതി നല്‍കിയത്. ഫോണ്‍ നഷ്ടമായ സ്ഥലത്തേക്ക് പ്രത്യേക അന്വേഷണസംഘത്തെ വിടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments