ദുബായ്•സാമ്പത്തിക പ്രതിസന്ധിമൂലം കുടുംബത്തെ ഇന്ത്യയിലേക്ക് അയച്ച ശേഷം പ്രവാസി ബന്ധുവിന്റെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ചു. അല്‍ ഫറാഷാന് ജേക്കബ് എന്ന 45 കാരനാണ് റോളയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ചത്. ദുബായിയിലെ ഒരു കമ്പനിയില്‍ ജി.പി.എസ് ടെക്നീഷ്യനായി ജോലി നോക്കി വരികയായിരുന്നു.
ജേക്കബ് സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട ബന്ധു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും ക്രൈം സീന്‍ ഉദ്യോഗസ്ഥരും അടങ്ങിയ പോലീസ് സംഘം ആംബുലന്‍സുമായി സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ മരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം മുറിയില്‍ നിന്നും വിരലടയാളവും മറ്റു തെളിവുകളും ശേഖരിച്ചു. മരിച്ചയാളുടെ ഫോണും പോലീസ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.
ജേക്കബിന്റെ റൂംമേറ്റും ബന്ധുവുമായ ആളെയും, ജേക്കബുമായി അടുപ്പമുണ്ടായിരുന്ന ചിലരെയും പോലീസ് ചോദ്യം ചെയ്തു.
വരുമാനം കുറഞ്ഞത് മൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഭാര്യയേയും മക്കളെയും കഴിഞ്ഞമാസം നാട്ടിലേക്ക് അയച്ചിരുന്നതായി മരിച്ചയാളുടെ സഹോദരന് റെഡ്ഡി ജേക്കബ് പറഞ്ഞു. ഇതില്‍ മനംനൊന്താകാം തന്റെ സഹോദരന് കടുംകൈ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങിയതായിരുന്നു ജേക്കബിന്റെ കുടുംബം. ഇവര്‍ നാട്ടിലേക്ക് പോയ ശേഷം ജേക്കബിനെ തീവ്രദുഖിതനായും ഏകാകിയുമായാണ് കാണപ്പെട്ടിരുന്നതെന്നും സഹോദരന് പറഞ്ഞു.
Post Your Comments