കൊച്ചി: കേരളാ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറെടുക്കുന്നതിൽ ഇരുമുന്നണികൾക്കും ആശങ്ക.അമിത് ഷാ കേരളത്തിലെത്തിയപ്പോൾ മാണി കാണാൻ ശ്രമിച്ചിരുന്നതായി വാർത്തകളുണ്ട്. അന്ന് പി സി ജോർജ്ജ് ഇത് വെളിപ്പെടുത്തിയിരുന്നു. നിയമ സഭയിൽ ബീഫ് വിഷയം ചർച്ച ചെയ്തതിലും മാണി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇത് കൊണ്ടു തന്നെ കൊച്ചിയിൽ മെട്രോ ഉദ്ഘാടനം ചെയ്യാനെത്തുന്ന മോദിയെ കാണാൻ കെഎം മാണി ഒരുങ്ങുന്നത് രാഷ്ട്രീയമായിത്തന്നെയെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ ചില മെത്രാന്മാരും മാണിയെ ബിജെപിയോട് അടുപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നു വാർത്തകളുണ്ട്.കോൺഗ്രസിൽ നിന്നും ഇടഞ്ഞു നിൽക്കുന്ന മാണിയുടെ സിപിഎം പ്രവേശനം അത്ര എളുപ്പമല്ലെന്നാണ് റിപ്പോർട്ട്. പാർട്ടി സ്റ്റിയറിങ് കമ്മറ്റിയിൽ തന്നെ ഇതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഉള്ളത്. 17ന് കേരളത്തിലെത്തുമ്പോൾ കാണാനുള്ള അനുമതി ചോദിച്ച് പാർട്ടി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. മോദിയുമായുള്ള മാണിയുടെ ചർച്ചയെ പുതിയ സൗഹൃദത്തിന്റെ തുടക്കമായി അമിത് ഷായും കേരളാ ബിജെപിയും കാണുന്നു.
Post Your Comments