ദുബായ്: കേരളത്തില്‍നിന്നുള്‍പ്പെടെ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്ക് പറക്കാൻ അനുമതി. ചൊവ്വാഴ്ച ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരേ വ്യോമനിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ ഇറാന്‍, പാകിസ്ഥാൻ വഴിയായിരുന്നു ഖത്തറിലേക്ക് പോയിരുന്നത്. തുടർന്ന് ഇന്ത്യന്‍ അംബാസഡര്‍ വിഷയം യുഎഇ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.
യുഎഇ ഭരണാധികാരികള്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് നിരോധനം ഇല്ലെന്നു അറിയിച്ചു. ഇതോടെ നിരക്കു വര്‍ധനയെന്ന ആശങ്കയും ഒഴിവായി. ജെറ്റ് എയര്‍വെയ്‌സും ഇന്‍ഡിഗോയും യുഎഇ വഴി ഖത്തര്‍ സര്‍വീസ് പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉടനെ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments