റംസാന്‍ മാസത്തില്‍ നോമ്പെടുത്താൽ ഇരട്ടി പുണ്യമാണ്. എന്നാല്‍ റംസാന്‍ മാസത്തില്‍ എന്തിനാണ് വ്രതമെടുക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇസ്ലാം കലണ്ടറിലെ ഏറ്റവും പുണ്യ മാസമാണിത് .”റമദാൻ മാസം ആരംഭിക്കുമ്പോൾ സ്വർഗ്ഗത്തിലെ വാതിലുകൾ തുറക്കപ്പെടുകയും ,നരകത്തിലെ വാതിലുകൾ അടയ്ക്കപ്പെടുകയും പിശാചുക്കൾ ചങ്ങലയ്ക്ക് ഇടപ്പെടുകയും ചെയ്യും “എന്നാണ് പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്.
ഈ മാസത്തിൽ ദൈവം ഖുറാന്റെ ആദ്യ സൂക്തങ്ങൾ മുഹമ്മദ് നബിക്ക് വെളിപ്പെടുത്തിയെന്ന് വിശ്വസിക്കുന്നു. ആ രാത്രിയെ ‘ശക്തിയുള്ള രാത്രിയെന്നും, ലെയലാത്തുൽ അൽ ഖാദിർ എന്ന് അറബിയിലും പറയുന്നു. ഈ ഉപവാസം ദൈവവുമായുള്ള അടുപ്പം ശക്തിപ്പെടാൻ സഹായിക്കുന്നു. പ്രാർത്ഥന,സ്നേഹം, ഔദാര്യം എന്നിവ ഈ മാസത്തെ കൂടുതൽ പുണ്യമാക്കുന്നു.
ഉപവാസം മതപരമായ ഏറ്റവും വലിയ ആചാരമായി കരുതുന്നു .ഉപവാസം ഇസ്ലാം മതത്തിലെ അഞ്ച് തൂണുകളിൽ ഒന്നാണ്. റമദാൻ നോമ്പിൽ പ്രഭാതം മുതൽ പ്രദോഷം വരെ ആചരിക്കുന്നത് വഴി ശരീരവും മനസ്സും ശുദ്ധമാകുന്നു. ഈ സമയം ദൈവവുമായി കൂടുതൽ അടുക്കുകയും സുഖസൗകര്യങ്ങളിൽ നിന്നും അകന്നിരിക്കുകയും ചെയ്യുന്നു. ഇത് അവരിൽ ആത്മീയതയും ഭക്തിയും വളർത്തിയെടുക്കുവാൻ സഹായിക്കുന്നു.
ഭക്ഷണം,വെള്ളം,പുകവലി എന്നിവയിൽ നിന്നെല്ലാം സൂര്യോദയം മുതൽ അസ്തമയം വരെ ആളുകൾ അകന്നിരിക്കുന്നു. അവർ സൂര്യോദയത്തിനു മുൻപ് ഉണർന്ന് പ്രാർത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. സൂര്യ അസ്തമയത്തിനു ശേഷം നോമ്പ് മുറിച്ചു “ഇഫ്താർ “വിരുന്ന് കുടുംബത്തോടൊപ്പം കഴിക്കുന്നു.
റമദാൻ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. ആളുകൾ അവരുടെ പ്രിയപ്പെട്ടവരുമൊത്ത് സമയം ചെലവഴിക്കുന്നു. റമദാൻ മാസം മുഴുവൻ നോമ്പ് ആചരിക്കുന്നു. ആ ദിനങ്ങളിലൊന്നും പകൽ അവർ ഭക്ഷണമോ വെള്ളമോ കഴിക്കാറില്ല.
നോമ്പിനെ അല്ലാഹുവിനോടുള്ള ഭക്തിയായാണ് കാണുന്നത് .അതായത് ഇതിന്റെ ഉദ്ദേശം ഉപവാസമോ, മറ്റെന്തെങ്കിലുമോ അല്ല പകരം നിങ്ങളും അല്ലാഹുവും തമ്മിലുള്ള ബന്ധമായിരിക്കണം. പുലർച്ചയ്ക്കു മുൻപേ നെയ്‌ലാഹ് നോക്കാത്തവൻ ഉപവസിക്കേണ്ടതില്ല. ഈ ഉറച്ച വിശ്വാസമാണ് റമദാൻ മാസത്തെ പുണ്യമാക്കുന്നത്.
Post Your Comments