KeralaLatest NewsNews

സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഡിജിറ്റലാകുന്നു

കണ്ണൂര്‍: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഡിജിറ്റലാകുന്നു. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിനാണ് പൂട്ട് വീഴുന്നത്. കേരളത്തിലെ 16,000 സ്വകാര്യ ബസുകള്‍ ഡിജിറ്റല്‍ വലയിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതു പ്രകാരം ബസുകള്‍ പുറപ്പെടുന്ന സ്ഥലം, വഴി, എത്തുന്ന സ്ഥലം എന്നിങ്ങനെ കൃത്യമായ സമയം യാത്രക്കാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകും. സിഡാക്കിന്റെ നേതൃത്വത്തിലുള്ള സോഫ്‌റ്റ്വെയര്‍ ഒരുങ്ങിക്കഴിഞ്ഞു.

സമയക്രമത്തിന്റെ കാര്യത്തില്‍ സ്വകാര്യ ബസുകള്‍ കൃത്രിമം കാണിക്കുന്നുവെന്ന് നേരത്തേ തന്നെ പരാതികള്‍ ഉള്ളതാണ്. സംസ്ഥാനത്ത് കണ്ണൂരും കാസര്‍കോഡുമുള്ള ബസുകള്‍ക്കെതിരേയാണ് കൂടുതല്‍ പരാതികളുള്ളത്. ആര്‍.ടി.എ. മീറ്റിങ്ങുകളില്‍ പറയുന്ന സമയക്രമമല്ല ബസ്സുകള്‍ പരസ്​പരം കാണിക്കുക. ഇതു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമല്ല ബസുകള്‍ തമ്മില്‍ മത്സര ഓട്ടവും സംഘര്‍ഷവും ഉണ്ടാക്കുകയും ചെയ്യുന്നതായി സ്ഥിരം പരാതികളാണ്.

തെറ്റായ ടൈമിങ് സ്വീകരിക്കുന്നതിനാല്‍ പല ബസ്സുകളും അമിത വേഗത്തിലാണ് പോവുന്നത്. കണ്ണൂരില്‍ അതിവേഗത്തിന് 156 ബസ്സുകളാണ് പിടിക്കപ്പെട്ടത്. സമയക്രമം ഡിജിറ്റലാക്കിയാല്‍ സ്വകാര്യ ബസുകളുടെ ഈ അമിതവേഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button