KeralaLatest NewsNews

ബിവറേജിൽ നിന്ന് വാങ്ങിയ ബ്രാണ്ടിയിൽ ചത്ത പാറ്റ: കമ്പനിയുടെ മറുപടി ഇങ്ങനെ

പാലക്കാട്: ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ ബ്രാണ്ടിയില്‍ നിന്ന് ചത്ത പാറ്റയെ കിട്ടിയെന്നു പരാതി. കുപ്പിയുടെ പുറത്തെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോൾ ആരും പ്രതികരിച്ചതുമില്ല.ഒയാസീസ് ഡിസ്ടലറീസില്‍ നിര്‍മ്മിച്ച എവരി ഡേ ഗോള്‍ഡ് ക്ലാസിക്ക് ബ്രാണ്ടിയുടെ 220 രൂപ വിലയുള്ള കുപ്പിയില്‍ നിന്നാണ് ചത്ത പാറ്റയെ കിട്ടിയത്.ഒറ്റപ്പാലത്തെ ബീവറേജ് ഔട്ട് ലെറ്റിൽ നിന്ന് ബ്രാണ്ടി വാങ്ങിയ ഷൊർണ്ണൂർ കുളപ്പുള്ളി സ്വദേശികളായ യുവാക്കൾക്കാണ് പാറ്റയെ ലഭിച്ചത്.

മദ്യപിക്കാന്‍ തുടങ്ങിയപ്പോഴാണ് കുപ്പിക്കുള്ളില്‍ ചത്ത പാറ്റയെ ഇവർ കണ്ടത്. തുടർന്ന് കുപ്പിയുടെ പുറത്തുള്ള ടോൾ ഫ്രീ നമ്പറിൽ കമ്പനിയിലേക്ക് വിളിച്ചു.എന്നാൽ പലതവണ വിളിച്ചിട്ടും കമ്പനിയിൽ നിന്ന് ഇവർക്ക് കൃത്യമായ ഒരു മറുപടിയും ലഭിച്ചില്ല.തുടർന്ന് മദ്യക്കമ്പനി പ്രതിനിധി ഇവർക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഏറ്റു. അയ്യായിരം രൂപ നഷ്ടപരിയാരമായി നൽകാമെന്നും മദ്യം നിർമ്മിക്കുമ്പോൾ ഉണ്ടായ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നും പ്രതിനിധി പറഞ്ഞു. എന്നാൽ സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button