![](/wp-content/uploads/2017/06/prithvi-arun.png.image_.784.410.jpg)
മലയാളത്തിലെ യുവ താരം പൃഥ്വിരാജിനെ പോലും കൊതിപ്പിച്ച സംവിധായകന് മൂന്നു വര്‍ഷത്തെ അജ്ഞാത വാസത്തിനൊടുവില്‍ തിരിച്ചെത്തുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ഭാഗമാകാന്‍ കഴിയാതിരുന്നത്തില് പൃഥ്വിരാജിന് വിഷമം ഉണ്ടായിരുന്നു. നവാഗതനായ അരുണ്‍കുമാര്‍ അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്തത്. ആ സിനിമയ്ക്ക് ശേഷം വണ്‍ ബൈ ടൂ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ഒരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദ് മൂന്നു വര്‍ഷമായി സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുകയാണ് അരുണ്‍ കുമാര്‍ അരവിന്ദ്.
മലയാളികള്‍ക്ക് എക്കാലത്തെയും മികച്ച സിനിമകള്‍ സമ്മാനിച്ച പത്മരാജന്റെ മകന് അനന്തപദ്മനാഭനാണു അരുണിന്റെ പുതിയ ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. കാറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പത്മരാജന്റെ കഥകളിലെ കഥാപാത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലായാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.
Post Your Comments