ഇസ്ലാമാബാദ്: ഖത്തറിനെ സഹായിക്കാന്‍ എത്തിയ പാക്കിസ്ഥാനെ വിമര്‍ശിച്ച് സൗദി. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമോ, അതോ ഖത്തറിന്റെ കൂടെയാണോ എന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ് പാക്കിസ്ഥാനോട് ചോദിക്കുന്നു. ഖത്തറിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിയ പാക്കിസ്ഥാന് നിലപാടിനെ ചോദ്യം ചെയ്താണ് സൗദി രംഗത്തെത്തിയത്.
മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി സൗദിയില്‍ കൂടിക്കാഴ്ചയ്ക്ക് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തി. ഖത്തര്‍ പ്രതിസന്ധിയില്‍ കൃത്യമായ നിലപാടെടുക്കാന്‍ പാക്കിസ്ഥാനോടു സൗദി രാജാവ് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ പ്രതിസന്ധി ഉടലെടുത്തശേഷം മേഖലയിലെ രാജ്യങ്ങളോടു അതീവശ്രദ്ധയിലാണു പാക്കിസ്ഥാന് ഇടപെടുന്നത്.
ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി നീളുന്നതു തങ്ങള്‍ക്കു ഗുണകരമാവില്ലെന്ന ചിന്തയിലാണ് കുവൈത്തിനു പിന്നാലെ പാക്കിസ്ഥാനും മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയത്. പാക്ക് പ്രധാനമന്ത്രി നേരിട്ടാണു ചര്‍ച്ചകള്‍ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം, പാക്കിസ്ഥാനെ ഒപ്പം നിറുത്താനാണു സൗദിയുടെ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments