ദുബൈ: പെരുന്നാള്‍ പ്രമാണിച്ച് യു എ ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നേരത്തെ നല്‍കാന്‍ ഉത്തരവ്. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
നേരത്തെ ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് 20 ആം തീയതിക്ക് മുമ്പായി ശമ്പളം നൽകണമെന്ന് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് ശമ്പളം ഈ മാസം 20 ന് ലഭിക്കുക.
നേരത്തെ ശമ്പളം നൽകുന്നതിനാൽ പെരുന്നാളിന് മുമ്പേ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ഇവർ വിലയിരുത്തി.
Post Your Comments