കൊച്ചി: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. 45 ദിവസത്തെ നിരോധനമാണ് നിലവില്‍ വരുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. മത്സ്യത്തൊഴിലാളികളുടെ ദാരിദ്ര്യം അകറ്റാന്‍ സര്‍ക്കാര്‍ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. നിരോധനമായി ബന്ധപ്പെട്ട് നാളെ ഉച്ചമുതല്‍ തീരദേശ പൊലീസിന്റെ പ്രത്യേക പെട്രോളിങ്ങും ആരംഭിക്കും.
Post Your Comments