MollywoodCinemaMovie SongsEntertainment

മോഹന്‍ലാല്‍ ആരാധിക; മഞ്ജു വാര്യര്‍ക്കത് പൂപറിക്കുന്ന പോലെ ഈസിയായ ജോലിയാകുമോ?

ഇടിയ്ക്ക് ശേഷം സാജിദ് യഹിയയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത് ചിത്രമാണ്‌ ‘മോഹന്‍ലാല്‍’. മഞ്ജു വാര്യരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്. മീനുക്കുട്ടിയെന്ന മോഹന്‍ലാല്‍ ആരാധികയായിട്ടാണ് മഞ്ജുവിന്‍റെ ഗെറ്റപ്പ്. കരിയറില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയുടെ മാനറിസങ്ങള്‍ അവതരിപ്പിക്കുക എന്നത് ചില്ലറകാര്യമല്ല. മാത്രവുമല്ല ഒരു നായികയെ മുന്‍നിര്‍ത്തി മലയാളത്തില്‍ ഇങ്ങനെയൊരു കഥാപാത്രം രൂപപ്പെടുത്തി സിനിമ ചെയ്യുന്നത് ആദ്യമായിട്ടാണ്.

സമീപകാലത്തായി മഞ്ജു അവതരിപ്പിച്ചിട്ടുള്ള പക്വതയേറിയ കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നമായിരിക്കും മോഹന്‍ലാലിലെ കഥാപാത്രം. ‘ഹൗ ഓള്‍ഡ്‌ ആര്‍ യു’ മുതല്‍ ‘സൈറാ ബാനു’ വരെയുള്ള ചിത്രങ്ങളില്‍ ഗൗരവമേറിയ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. മോഹന്‍ലാലിലെ മീനുക്കുട്ടിയിലെത്തുമ്പോള്‍ പ്രായത്തിനൊത്ത റോളായി കഥാപാത്രം പരുവപ്പെടുമോ എന്നതാണ് മറ്റൊരു സംശയം. വിനോദ സിനിമയെന്ന രീതിയിലാണ് ചിത്രം തയ്യാറാക്കുന്നതെങ്കിലും മോഹന്‍ലാല്‍ ആരാധികയായി താരം അരങ്ങിലെത്തുമ്പോള്‍ അഭിനയ സാധ്യതകള്‍ ഏറെയാണ്‌.

ഏതു കഥാപാത്രങ്ങളും അനായാസം അവതരിപ്പിക്കാന്‍ മഞ്ജുവിനു മിടുക്കുണ്ടെങ്കിലും മോഹന്‍ലാലിലെ കഥാപാത്രം മഞ്ജു വാര്യര്‍ക്ക് വെല്ലുവിളിയാകും എന്നതില്‍ സംശയമില്ല. ‘സമ്മര്‍ ഇന്‍ ബത്ലേഹമി’ലെ ചൂളമടിച്ച് കറങ്ങി നടക്കുന്ന ആമിയായും,’സല്ലാപ’ത്തിലെ പഞ്ചവര്‍ണ്ണ പൈങ്കിളി പെണ്ണായുമൊക്കെ മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ മിന്നിതിളങ്ങിയിട്ടുണ്ടെങ്കിലും താരരാജാവിന്റെ ആരാധിക വേഷം മഞ്ജുവിനു എത്രത്തോളം യോജിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button