മുംബൈ: കാര്‍ വിപണിയില്‍ തരംഗമാകുകയാണ് മാരുതി സുസുക്കി. മറ്റ് കമ്പനികള്‍ പുതിയ മോഡലുകള്‍ ഇറക്കുന്നുണ്ടെങ്കിലും മാരുതി സുസുക്കിയുടെ സ്ഥാനം മുന്നില്‍ തന്നെയാണ്. എല്ലാ കമ്പനികളുടെയും മൊത്തം വില്പനയെക്കാള്‍ മുന്നിലാണ് മാരുതി സുസുക്കി. ഏപ്രില്‍,മേയ് മാസങ്ങളില്‍ മാരുതി 2,74,329 യൂണിറ്റ് കാറുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചു.
മറ്റ് കാര്‍ കമ്പനികളെല്ലാം ചേര്‍ന്ന് 2,54,930 യൂണിറ്റ് കാറുകളാണ് വിറ്റത്. ഇവരുടെ മൊത്തം വില്പനയെക്കാള്‍ 19,300 യൂണിറ്റ് കൂടുതലുണ്ട് മാരുതിക്ക് ഈ രണ്ട് മാസങ്ങളില്‍. രാജ്യത്തെ കാര്‍ വിപണി ഏപ്രില്‍-മേയ് മാസങ്ങളില്‍ 12 ശതമാനം വളര്‍ച്ചയാണ് നേടിയത്. മൊത്തം വിപണിയുടെ 51.8 ശതമാനമാണ് മാരുതിയുടെ വിഹിതം.
രണ്ടാമത്തെ കാര്‍ നിര്‍മാണ കമ്പനിയായ ഹ്യുണ്ടായിക്ക് 16 ശതമാനമാണ് വിപണി വിഹിതം. ഹ്യുണ്ടായിക്ക് ഏപ്രില്‍-മേയ് മാസങ്ങളില്‍ നാലു ശതമാനം വില്പനയുടെ വര്‍ധനയുണ്ട്. ഗുജറാത്തില്‍ പുതിയ പ്ലാന്റ് തുറന്നതോടെയാണ് മാരുതിയുടെ വില്പന കൂടിയത്. വര്‍ഷം 2.5 ലക്ഷം യൂണിറ്റ് കാറുകളാണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നത്.
Post Your Comments