തിരുവനന്തപുരം: മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങിനിടെ സിംഹാസനം എടുത്തുമാറ്റിയ സംഭവത്തിനെതിരെ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശിഷ്ടാതിഥി ഇരിക്കേണ്ട സിംഹാസനമാണ് കടകംപള്ളിയും ശിവകുമാറും ചേര്‍ന്ന് എടുത്തുമാറ്റിയത്.
രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളില്‍ ആവശ്യമില്ല. അതിലെ അനൗചിത്യം ചൂണ്ടികാട്ടിയാണ് സിംഹാസനം താന്‍ എടുത്ത് മാറ്റിയതെന്ന് കടകംപള്ളി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ വിശദീകരണം.
ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സര്‍ക്കാര്‍ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീര്‍ത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ് പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ വേദിയിലെ സിംഹാസനം കണ്ട് തിരക്കിയപ്പോള്‍ മഠാധിപതി വന്നാല്‍ ഇരുത്താനാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാര്‍ പറഞ്ഞത്.
മന്ത്രിക്കായാലും മഠാധിപതിക്കായാലും സര്‍ക്കാര്‍ പരിപാടിയില്‍ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ് ഞാന്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ ‘സിംഹാസന’ ഇരിപ്പിടം എടുത്ത് മാറ്റിയതെന്നും കടകംപള്ളി കുറിക്കുന്നു.
Post Your Comments