Latest NewsIndia

ഭാര്യയുടെ അറുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

 

 

ലഖ്മിപൂര്‍ : ഭാര്യയുടെ അറുത്ത തലയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍ പ്രദേശിലെ ലാഖ്മിപൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തലയറുത്തെടുക്കുകയായിരുന്നു. അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് രാംസേവക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ഭാര്യ ഉഷയും ഭര്‍ത്താവ് രാംസേവകും തമ്മില്‍ ദിനംപ്രതി വഴക്കിടുമായിരുന്നു. സംഭവ ദിവസം ഇവര്‍ ഒരുമിച്ചാണ് കൃഷി സ്ഥലത്തേക്കു പോയത്, വഴക്ക് കൃഷി സ്ഥലത്തുവെച്ച് മൂര്‍ച്ഛിച്ചതോടെ ഭര്‍ത്താവ് മൂര്‍ച്ചയേറിയ മണ്‍വെട്ടികൊണ്ട് ഭാര്യയുടെ തലക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി രാംസേവക് അടുത്തുള്ള ഔട്ട് പോസ്റ്റിലെത്തി കീഴടങ്ങുകയായിരുന്നു. അതേസമയം രാംസേവകിന് മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയാണെന്നു ഗ്രാമവാസികള്‍ പറയുന്നുണ്ട്. എനാനാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ഡികെ സിംഗ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button