അലഹാബാദ്: സ്വാതന്ത്ര്യാനന്തരം ആദ്യമായി ഈ ഗ്രാമത്തിൽ വൈദ്യുതിയെത്തിയ ആഘോഷത്തിലാണ് ഗ്രാമവാസികൾ.യു.പിയിലെ മജ്‌ര ഫഖീര്‍ ഖേര ഗ്രാമത്തിലാണ് ഇരുട്ടിൽ നിന്ന് മോചനം ലഭിച്ചത്.ഇന്ത്യയുടെ വളര്‍ച്ച ചന്ദ്രയാനും പിന്നിട്ട് മുന്നേറിയിട്ടും ഇവിടെ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. 69 വര്‍ഷത്തോളം ഒരു ഗ്രാമത്തിന് വൈദ്യുതിയ്ക്കായി കാത്തിരിക്കേണ്ടിവന്ന കഥയാണ് ഇവർക്ക് പറയാനുള്ളത്.
ഗ്രാമത്തിൽ ആദ്യമായി വൈദുതി വെളിച്ചവും എത്തിയപ്പോൾ ഗ്രാമവാസികൾ ആടിയും പാടിയും ആഘോഷിച്ചു. മജ്‌ര ഫഖീര്‍ ഖേര ഗ്രാമവും രാജ്യത്തെ വൈദ്യതി ലഭിച്ച ഗ്രാമങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പദ്ധതിപ്രകാരമാണ് ഗ്രാമത്തില്‍ വൈദ്യുതിയെത്തിച്ചത്. 21 ലക്ഷം രൂപയാണ് ഇവിടെ വൈദ്യുതി എത്തിക്കാൻ ചിലവായ തുക. ബിപിഎല്‍ കുടുംബത്തില്‍പെട്ട 35 കുടുംബങ്ങള്‍ക്ക് ആദ്യ ദിനം വൈദ്യുതി കണക്ഷന്‍ ലഭിച്ചപ്പോൾ എ പി എൽ വിഭാഗത്തിലെ ഒരു കുടുംബത്തിനു വൈദ്യുതി ലഭിച്ചു.
Post Your Comments