NattuvarthaLatest NewsNews

ജനസഞ്ചാര മേഖലയില്‍ മാലിന്യം തള്ളി സാമൂഹ്യദ്രോഹികൾ

ആനമങ്ങാട് : ഒടമല പെരിന്തല്‍മണ്ണ റൂട്ടില്‍ ജനസഞ്ചാര മേഖലയില്‍ മാലിന്യം തള്ളി. ഒടമലയില്‍ നിന്നും പെരിന്തല്‍മണ്ണ വരുന്നവഴി തണ്ണിപ്പാറയിലെ സ്വകാര്യ വെക്തിയുടെ സ്ഥലത്താണ് ഇരുട്ടിന്‍റെ മറവില്‍ ചാക്കില്‍ നിറച്ച നിലയില്‍ വന്‍തോതില്‍ മാലിന്യം തള്ളിയത്.

പുറം തള്ളിയ മാലിന്യം മഴയേറ്റ്‌ അഴുകി പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഈ പ്രദേശം അസഹ്യമായ ദുര്‍ഗന്ധവും ഡെങ്കിപ്പനിപോലെ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊതുക് ഈച്ച എന്നിവയുടെ ഉത്ഭവകേന്ദ്രമായി മാറി.

കൂടാതെ മാംസ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് നിര്‍ഭത്തോടെ ഇതുവഴി സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതിന് മുമ്പു ഒടമലയുടെ പരിസര ജനവാസകേന്ദ്രങ്ങളില്‍ ഇരുട്ടിന്‍റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളിയിരുന്നു. അന്ന് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇത് വരെ പ്രതികളെ കണ്ടെത്താനായില്ല.

shortlink

Post Your Comments


Back to top button